കൊച്ചി: കുറഞ്ഞ നിരക്കില്‍ ഭവനവായ്പകളും എംഎസ്എംഇ പ്രോപ്പര്‍ട്ടി ഈടിന്മേലുള്ള വായ്പയും ലഭ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡുമായി പിരമല്‍ ഫിനാന്‍സ് ലിമിറ്റഡ് കൈകോര്‍ത്തു.
പിരമല്‍ ഫിനാന്‍സിന്റെ വായ്പാശേഷിയും വിതരണശൃംഖലയും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ഉപഭോക്തൃവ്യാപ്തിയും വിപണിയിലെ ശക്തമായ സാന്നിധ്യവും പുതിയ പങ്കാളിത്തത്തിന് കൂടുതല്‍ കരുത്തു പകരുമെന്ന് അധികൃതർ പറഞ്ഞു.